ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പ്ലാറ്റ്ഫോമാണ്.  ഭക്ഷ്യ സുരക്ഷാ ഗ്രീവൻസ് പോർട്ടൽ. പൊതു ജനങ്ങൾക്ക് പരാതികൾ റിപ്പോർട്ട് ചെയ്യാൻ ഇതിലൂടെ സാധിക്കുന്നു. ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവയെ സംബന്ധിച്ച പരാതികൾ ഇതിലൂടെ സമർപ്പിക്കാം. 2023 മാർച്ചിലാണ് പോർട്ടൽ ആരംഭിച്ചത്. സമർപ്പിക്കുന്ന പരാതികളുടെ പുരോഗതി പരാതിക്കാരന് പോർട്ടലിലൂടെ അറിയാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. പരാതികളിൽ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പോർട്ടലിലൂടെ നൽകുന്നു.