1. ലാബുകൾ /പ്രവർത്തനങൾ

 

  1. b) സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ NABL അംഗീകാരം ലഭിച്ച 3 ഭക്ഷ്യ പരിശോധന ലബോറട്ടറികൾ പ്രവർത്തിക്കുന്നു. ഇതുകൂടാതെ  കണ്ണൂർ ജില്ലയിലെ  റീജിയണൽ അനലറ്റിക്കൽ ലബോറട്ടറിയും ശബരിമല വഴിപാട് സാധനങ്ങളുടെ പരിശോധനയ്ക്കായി പത്തനംതിട്ട ജില്ലയിൽ ഡിസ്ട്രിക്ട് ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയും പ്രവർത്തിച്ചു വരുന്നു.

തിരുവനന്തപുരം ലബോറട്ടറിയുടെ പരിധിയിൽ 5 ജില്ലകളും എറണാകുളം ലബോറട്ടറിയുടെ പരിധിയിൽ 4 ജില്ലകളും  കോഴിക്കോട് ലബോറട്ടറിയുടെ പരിധിയിൽ  5 ജില്ലകളും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ലബോറട്ടറികളിൽ  പരിശോധനയ്ക്കായി  ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന  സ്റ്റാറ്റ്യൂട്ടറി, സർവൈലൻസ് സാമ്പിളുകൾ,  VVIP  സന്ദർശനവുമായി  ബന്ധപ്പെട്ട സാമ്പിളുകൾ,  പൊതുജനങ്ങളിൽ നിന്നും പരിശോധനയ്ക്കായി ലഭിക്കുന്ന സാമ്പിളുകൾ, പരിശോധനയ്ക്കായി റെയിൽവേ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ശേഖരിക്കുന്ന സാമ്പിളുകൾ, ആശുപത്രികളിൽ നിന്നും കോടതികളിൽ നിന്നും ലഭിക്കുന്ന  ഭക്ഷ്യ സാമ്പിളുകൾ   എന്നിങ്ങനെ വിവിധ തരത്തിൽ സാമ്പിളുകൾ ലഭിക്കുന്നു. സ്റ്റാറ്റ്യൂട്ടറി ആയി ലഭിക്കുന്ന സാമ്പിളുകളുടെ പരിശോധനാ ഫലങ്ങൾ 14 ദിവസത്തിനുള്ളിൽ ലഭ്യമാക്കണമെന്ന് ഭക്ഷ്യസുരക്ഷാനിയമം നിഷ്കർഷിക്കുന്നു. വിവിധതരത്തിലുള്ള  സാമ്പിളുകൾ പരിശോധിക്കുമ്പോൾ NABL മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. പരിശോധന ഫലത്തിന്റെ കൃത്യത ഉറപ്പാക്കുന്നതിനായി  ലബോറട്ടറികൾ, മറ്റ്  അക്രഡിറ്റഡ് ലബോറട്ടറി കളും ഏജൻസികളും നടത്തുന്ന വിവിധ ക്വാളിറ്റി കണ്ട്രോൾ പ്രോഗ്രാമുകളിൽ പങ്കെടുത്ത് പ്രാഗല്ഭ്യം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. നിലവിൽ ഗുണനിലവാര പരിശോധനകൾക്കു പുറമെ  കീടനാശിനികളുടെ സാന്നിധ്യം, മെറ്റൽ residue, toxins, food additives, എന്നീ പരിശോധനകൾക്ക്  NABL അംഗീകാരം ലഭ്യമാക്കിയിട്ടുണ്ട്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്.  LCMSMS, GCMSMS, ICPMS, ICPOES തുടങ്ങിയ അത്യാധുനിക ഉപകരണങ്ങൾ ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.

അനലിറ്റിക്കൽ ലബോറട്ടറികൾ

ക്രമ. നം. ഓഫീസ് ഔദ്യോഗിക വിലാസം ഇ-മെയിൽ വിലാസം ലാന്റ് ഫോൺ
1 ഗവൺമെന്റ് അനലിസ്റ്റ്സ് ലബോറട്ടറി ചീഫ് ഗവൺമെന്റഅ അനലിസ്റ്റ്
ഗവൺമെന്റ് അനലിസ്റ്റ്സ് ലബോറട്ടറി
റെഡ് ക്രോസ് റോഡ്
തിരുവനന്തപുരം – 695 035
galtvpm@gmail.com

 

0471 2472192
2 റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി ഗവൺമെന്റ് അനലിസ്റ്റ്,
റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി
കാക്കനാട്
എറണാകുളം - 682030
regionalanalyticallabernakulam@gmail.com

 

0484 2422218
3 റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി ഗവൺമെന്റ് അനലിസ്റ്റ്
റീജിയണൽ അനലിറ്റിക്കൽ ലബോറട്ടറി
കോഴിക്കോട്
ഫ്ലോറിക്കൽ ഹിൽസ് റോഡ്
മാലാപ്പറമ്പ് പി.ഒ
കോഴിക്കോട് - 673009
govtanalystskozhikode@gmail.com 04952371101