പഴം, പച്ചക്കറി ചില്ലറ വിൽപന വിപണികളുടെ ഗുണനിലവാരവും സുരക്ഷയും കൂടിയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി എഫ്എസ്എസ്എഐയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇനീഷ്യേറ്റിവാണ് ‘ഈറ്റ് റൈറ്റ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്’ ‘ രാജ്യത്തുടനീളമുള്ള വില്പന ശാലകളിലെ
പഴങ്ങളുടെയും പച്ചക്കറികളുടെയും നിലവിലുള്ള അവസ്ഥ മെച്ചപ്പെടുത്തുകയും സുരക്ഷിതവും വൃത്തിയുള്ളതുമായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

ഈറ്റ് റൈറ്റ് ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ മാർക്കറ്റ്’ എന്നത് “
മതിയായ അടിസ്ഥാന സൗകര്യങ്ങളുള്ളതും അടിസ്ഥാന ശുചിത്വവും സുരക്ഷാ ആവശ്യകതകളും പാലിക്കുന്നതുമായ പുതിയ പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന വെൻഡിംഗ് ഷോപ്പുകൾ/സ്റ്റാളുകൾ/വണ്ടികൾ/കിയോസ്‌ക് എന്നിവയുടെ മാർക്കറ്റ് അല്ലെങ്കിൽ ക്ലസ്റ്റർ എന്നതാണ്. ഇതിൽ മൊത്തവ്യാപാര വിപണികൾ ഉൾപ്പെടുന്നില്ല.

https://eatrightindia.gov.in/fruitsandvegetablesmarket/