സുരക്ഷിതമായ ഭക്ഷണത്തിൻ്റെയും ആരോഗ്യകരമായ ഭക്ഷണക്രമത്തിൻ്റെയും ലഭ്യതയും ഉപഭോഗവും ഉറപ്പാക്കുന്നതിനായി എഫ്എസ്എസ്എഐ നിരവധി പദ്ധതികൾ ഇന്ത്യയിൽ നടപ്പിലാക്കുന്നു.
കുട്ടികളിൽ ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ശുചിത്വം എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അവരിലൂടെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഈറ്റ് റൈറ്റ് സ്കൂൾ പ്രോഗ്രാം സ്കൂൾ. കുട്ടികളിലൂടെ മാത്രമേ സമൂഹത്തിൽ ശക്തമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കൂ. ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി, സ്കൂൾ തലത്തിൽ പാഠ്യപദ്ധതിയിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഭക്ഷണത്തിൻ്റെയും പോഷകാഹാരത്തിൻ്റെയും വിശകലനങ്ങൾ അത്യന്താപേക്ഷിതമാണ്.

 

for more details: https://eatrightindia.gov.in/eatrightschool/aboutus