ഭക്ഷ്യസുരക്ഷാ ഭവൻ

ഇന്ത്യയിൽ തന്നെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം ഭലപ്രദമായ നിലയിൽ ജനമധ്യത്തിൽ നടപ്പാക്കുന്നതിൽ മാതൃകയാണ് കേരളം എന്ന നമ്മുടെ “ദൈവത്തിൻ്റെ സ്വന്തം നാട്”. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക എന്ന രീതിയിൽ ബഹുവിധ കർമപരിപാടികളിലൂടെയും; ഭക്ഷ്യസുരക്ഷാ പഞ്ചായത്ത്, ഓപ്പറേഷൻ സാഗർ റാണി, SNF@School, ഭക്ഷ്യസുരക്ഷാ ലാബുകളുടെ NABL അക്ക്രെടിറ്റേഷനിലൂടെയും; ദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ സാധിക്കുകയും ചെയ്ത ഈ അവസരത്തിലാണ് ഒരു സന്തോഷകരമായ വാർത്തകൂടി അറിയിക്കാനുള്ളത്.

കേരളം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ “ഭക്ഷ്യസുരക്ഷാ ഭവൻ” ആസ്ഥാനമന്ദിരത്തിന്റെ ഔപചാരിക ഉദ്‌ഘാടനം 2021 ഫെബ്രുവരി 18 വ്യാഴാഴ്ച ഉച്ചയ്ക്ക് ,ഭക്ഷ്യസുരക്ഷാ ഭവൻ മന്ദിരത്തിന്റെ അങ്കണത്തിൽ കൂടിയ പൊതുസമ്മേളനത്തിൽ വച്ച് (കോവിഡ് പ്രോട്ടോകോൾ പാലിച്ച്) ബഹു. ആരോഗ്യ കുടുംബക്ഷേമ സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി. കെ. കെ. ശൈലജ ടീച്ചർ നിർവഹിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ തൈക്കാട് വില്ലേജിൽ അനുവദിച്ചു കിട്ടിയിട്ടുള്ള 68 സെൻ്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. പ്രസ്തുത കർമത്തിൽ പങ്കെടുത്താക്കുകയും മംഗളങ്ങൾ അറിയിക്കുക യും ചെയ്ത എല്ലാ സന്മനസുകൾക്കും നന്ദിയുടെ വാക്കുകൾ സമർപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നമ്മുടെ ഫേസ്ബുക് പേജ് സന്ദർശിക്കു: ഫേസ്ബുക് പേജ്

Bhakshya Suraksha Bhavan

Our State “God’s Own Country” Kerala is one of the top-ranking states in the implementation and execution of the Food Safety Standards Act 2006, by which the State has upgraded itself in providing safe and wholesome food products to the citizens acting as a model state. Our various programs such as Operation Sagar Rani, SNF@ School ( Safe and Nutritious Food @ School),  NABL accredited Food testing labs have helped improve our standards to the national level. 

Such an instance is when we are delighted to inform you that the solemn inauguration of Headquarters of Department of Kerala Food Safety, “Bhakshya Suraksha Bhavan” was done by Hon’ble Minister of Health, Family Welfare and Social Justice Smt. K. K. Shylaja Teacher on 18th February 2021, Thursday Afternoon. We are grateful to all the dignitaries and participants of this function for the help, support, and best wishes for this endeavor.

For more details visit our Facebook page: Food Safety Kerala