പൗരന്മാർക്ക് സുരക്ഷിത ഭക്ഷണവും ആരോഗ്യകരമായ ഭക്ഷണ ക്രമവും ഉറപ്പാക്കുന്നതിന് ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ, നമ്മുടെ ഭക്ഷ്യ സുരക്ഷയിലും പോഷണ മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി നിരവധി സംരംഭങ്ങൾ നടപ്പിലാക്കുന്നു. സ്കൂൾ വിദ്യാർത്ഥികളിലും അതുവഴി സമൂഹത്തിലും ഭക്ഷ്യ സുരക്ഷ , പോഷണം , ശുചിത്വം എന്നിവയെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഈറ്റ് റൈറ്റ് @ സ്കൂൾ പദ്ധതി. മാറ്റങ്ങൾ നടപ്പിലാക്കാൻ ഏറ്റവും ഉത്തമം അത് കുട്ടികളിൽ നിന്ന് തുടങ്ങുക എന്നതാണ്. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണത്തിൻ്റെ സംസ്‌കാരവും മാറ്റവും കൊണ്ടുവരാൻ
കുട്ടികളിലൂടെ ലഭിക്കുന്ന സന്ദേശങ്ങൾക്ക് കഴിയും. നമ്മുടെ ഭക്ഷണശീലം കുട്ടിക്കാലത്തു തന്നെ ആരംഭിക്കുന്ന ഒന്നാണ്. സുരക്ഷിത ആഹാരത്തെ സംബന്ധിച്ച വിവരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്.

for more details: https://eatrightindia.gov.in/eatrightschool/aboutus