ഹൈജീൻ റേറ്റിംഗ്

എഫ്എസ്എസ്എഐയുടെ ഹൈജീൻ റേറ്റിംഗ് പദ്ധതി ഒരു സുതാര്യ ഓൺലൈൻ, സ്കോറിംഗ്, റേറ്റിംഗ് പ്രക്രിയയാണ്. ഉപഭോക്താക്കൾക്ക് മികച്ച സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിനായി ഭക്ഷ്യ സംരംഭങ്ങളെ അവരുടെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളുടെ പാലനത്തിൻ്റെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തുന്നു.
ശുചിത്വവും സുരക്ഷാ നിലവാരവും മെച്ചപ്പെടുത്താൻ ഭക്ഷ്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുക,ഉപഭോക്താക്കൾക്ക് അവർ കഴിക്കുന്ന ഭക്ഷണ ശാലകൾ മികച്ചതു നോക്കി തെരഞ്ഞെടുക്കാൻ സൗകര്യം ഒരുക്കുക എന്നിവ ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങളാണ്.