നാഷണല്‍ ലോ സാള്‍ട്ട് കുക്കിംഗ് ചലഞ്ച്
ഉപ്പിന്റെ ഉപഭോഗം നമുക്കൊരു ചലഞ്ച് തന്നെയാണ്. കൂടിയാലോ കുറഞ്ഞാലോ ആകെ പൊല്ലാപ്പാകും എന്നാണ് ഉപ്പിനെ പറ്റിയുള്ള പഴഞ്ചൊല്ല് തന്നെ. കൃത്യം അളവ് എന്നൊക്കെപ്പറഞ്ഞ് നമ്മള് ഭക്ഷണത്തിലേക്ക് തട്ടുന്ന ഉപ്പ് ശരീരത്തിന് വേണ്ടതിലും എത്രയോ അധികമാണെന്ന് അറിയാമോ?!!
ഉപ്പ് അമിതമായി കഴിച്ചാല്‍, ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുകയും അത് എണ്ണിയാലൊടുങ്ങാത്ത അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മനസിനെ ഒന്ന് കണ്ട്രോള് ചെയ്താല്‍ ഇപ്പോള്‍ നാം പ്രതിദിനം കഴിക്കുന്നതിന്റെ പകുതി ഉപ്പ് കൊണ്ട് തന്നെ നാവിനെ സംതൃപ്തിപ്പെടുത്താനാകും .
ഉപ്പ് മാത്രമല്ല, ഉപ്പിലിട്ടതും പലതരം ബേക്കറി പലഹാരങ്ങളും നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവിനെ നല്ലരീതിയില്‍ ഉയർത്തുന്നുണ്ട് . ശരീരത്തിന് വേണ്ടതിന്റെ ഇരട്ടി ഉപ്പാണ് ഇന്ത്യയിലുള്ളവര്‍ പ്രതിദിനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്.
അങ്ങനെ ഉപ്പ് കൂട്ടി-ക്കൂട്ടി ശരീരത്തിന് പണി വാങ്ങാതിരിക്കാന്‍ ഉപ്പ് കുറച്ചുകൊണ്ടുള്ള ഒരു ചലഞ്ചിന് തുടക്കം കുറിക്കാം. ഉപ്പിന്റെ അളവ് കുറച്ചുകൊണ്ട് എങ്ങനെ ഏറ്റവും നന്നായി പാചകം ചെയ്യാം എന്നതാണ് ചലഞ്ച്. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഇത് പ്രാവര്‍ത്തികമാക്കി മാറ്റാം.
ഇതോടൊപ്പം NetProFan അംഗങ്ങളായിട്ടുള്ള ഷെഫ്, ന്യൂട്രീഷനിസ്റ്റ്, ഡയറ്റീഷ്യന്, കളിനറി സയന്‍സ് (culinary science) / ഫുഡ് ആന്റ് നുട്രീഷന്‍ (food and nutrition) കോഴ്സുകള്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്കായി “ലോ സോൾട് ചാലൻജ് ” നടത്തുന്നു. ദേശീയ തലത്തില്‍ നടക്കുന്ന മത്സരമാണിത്. പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെയാണ് മത്സരം നടക്കുന്നത്.
പ്രാദേശിക തലത്തിലും ദേശീയ തലത്തിലും നടക്കുന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നതാണ് .
മത്സരത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് , തൊട്ട് താഴേ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ ,തൊട്ട് താഴേ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ജനുവരി 27 മുതല്‍ ഫെബ്രുവരി 15 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. വേഗമാകട്ടെ !
ഉപ്പിന്റെ അളവ് കുറയ്ക്കാം, ജീവിതം ആരോഗ്യകരമാക്കാം !!!